Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL| 'ജാമ്യം ലഭിച്ചതുകൊണ്ട മാത്രം നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല; കോണ്‍ഗ്രസ് പോരാട്ടം തുടരും'-കെ.സി വേണുഗോപാല്‍ എംപി

KC VENUGOPAL| 'ജാമ്യം ലഭിച്ചതുകൊണ്ട മാത്രം നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല; കോണ്‍ഗ്രസ് പോരാട്ടം തുടരും'-കെ.സി വേണുഗോപാല്‍ എംപി
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം നീതിക്കായുള്ള ഈ പോരാട്ടവും വിഷയവും അവസാനിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രണ്ട് സുപ്രധാന കാര്യങ്ങളില്‍ പരിഹാരവും നീതിയും ഉണ്ടാകേണ്ടതുണ്ട്. അതില്‍ ആദ്യത്തേത്, മനുഷ്യക്കടത്തും മതപരിവര്‍ത്തനവും കന്യാസ്ത്രീകള്‍ക്ക് മേല്‍ അന്യായമായി ചുമത്തിയ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ തന്നെ ആ കേസ് റദ്ദാക്കണം. രണ്ട്, കന്യാസ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും വിദ്വേഷ പ്രചരണം നയിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം. അടിയന്തരമായി രണ്ട് വിഷയങ്ങളിലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അനിവാര്യമായ നടപടിയെടുക്കണമെന്നും അതുണ്ടാകും വരെ വിശ്വാസ സമൂഹത്തോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ കന്യാസ്ത്രീകളെ ഒമ്പത് ദിവസത്തേക്ക് തെറ്റായി തടവിലാക്കി എന്നതാണ് സത്യം. നമ്മുടെ എംപിമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടപ്പോള്‍, ഈ കേസ് എന്‍ഐഎയുടെ പരിധിയില്‍ വരുന്നതല്ലെന്ന് അദ്ദേഹം അവരെ അറിയിച്ചു. എന്നിരുന്നാലും, കേസ് എന്‍ഐഎ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടു, എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് വാദിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദ...

Save your stories

Sign in