Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം ; സിപിഎമ്മിന്‍റേത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കം: കെ സി ജോസഫ് എം.എൽ.എ

സതീശന്‍ പാച്ചേനിയെ കയ്യേറ്റം  ചെയ്ത നടപടി പ്രതിഷേധാർഹം ; സിപിഎമ്മിന്‍റേത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കം:  കെ സി ജോസഫ് എം.എൽ.എ
KC-Joseph   കണ്ണൂർ : കണ്ണൂർ മട്ടന്നൂർ നടുവനാട് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സി ജോസഫ് എം.എൽ.എ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് സിപിഎം നടത്തുന്നത്. സ്വർണ്ണകള്ളക്കടത്തിലും അഴിമതി ആരോപണങ്ങളിലും മുങ്ങി താഴുന്ന സർക്കാറിന്‍റെ കൊള്ളരുതായ്മകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സിപിഎം, പാർട്ടി ഓഫീസുകൾ അടിച്ചു തകർക്കുന്നതും ആക്രമണങ്ങൾ അഴിച്ചുവിടുന്നതും. ആഭ്യന്തര വകുപ്പ് പൂർണമായും പരാജയയപ്പെട്ട സംഭവങ്ങളാണ് ദിവസവും അരങ്ങേറി കൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്രമസമാധനനില പൂർണമായും തകർന്നിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in