Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്

 ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന് തിയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.

ജയസൂര്യ, വിനായകൻ എന്നിവരുടെ കഥാപാത്രങ്ങളെ മുൻനിരയിൽ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. തൊട്ടുതാഴെ ഇന്ദ്രൻസ്, നിഹാൽ എന്നിവരെയും കാണാം. നടുവിൽ ഗൗൺ ധരിച്ച് വലിയ തോക്കുമായി പ്രശസ്ത റാപ്പ് ഗായകൻ ബേബി ജീൻ നിൽക്കുന്ന ദൃശ്യവും പോസ്റ്ററിന്റെ ശ്രദ്ധേയമായ പ്രത്യേകതയാണ്. അൽപം അകലെ തോക്കുകളുമായി നിൽക്കുന്ന ഏതാനും യുവാക്കളെയും പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടൈറ്റാൻസ്’. മികച്ച വിജയം നേടിയ ‘അനുഗ്രഹീതൻ ആന്റണി’ക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ടൈറ്റാൻസിനുണ്ട്.പൂർണമായും ഫാന്റസി-ഹ്യൂമർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ജയസൂര്യയും വിനായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതും ടൈറ്റാൻസിന്റെ പ്രധാന ആകർഷണമാണ്.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

ചിത്രത്തിന്റെ തിരക്കഥ ജയിംസ് സെബാസ്റ്റ്യനാണ്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്നു. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗും അരുൺ വെഞ്ഞാറമൂട് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. മഹേഷ് പിറവം കലാസംവിധാനം നിർവഹിക്കുന്നു. രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ആക്ഷൻ കൊറിയോഗ്രഫി ഫീനിക്സ് പ്രഭു. യെല്ലോ ട്രൂത്ത് ആണ് ഡിസൈൻ.

സുഹൈബ് എസ്.ബി.കെ സ്റ്റിൽസ്, സുനിൽ സിംഗ്, സജിത് പി.വൈ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നജീർ നസീം പ്രൊഡക്ഷൻ മാനേജരും രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തുന്നതോടെ ഫാന്റസി-ഹ്യൂമർ വിഭാഗത്തിൽ വേറിട്ടൊരു അനുഭവം സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in