സിജെപി സമരത്തിലെ അതിക്രമം; തീവ്രഹിന്ദുസംഘടന പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി നിഷു ആസാദിനെയും പിതാവ് സഞ്ജയ് ആസാദിനെയും ആക്രമിച്ച കേസിൽ സ്വയം 'ഹിന്ദുത്വ ഇൻഫ്ലുവൻസർ' എന്ന് വിശേഷിപ്പിക്കുന്ന സ്വതന്ത്ര ഭരദ്വാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് ഡൽഹി പോലീസ് പ്രതിയെ പിടികൂടിയത്.
കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെയാണ് സഞ്ജയ് ആസാദിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സഞ്ജയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. താൻ സഞ്ജയ് ആസാദിന്റെ തല അടിച്ചുപൊട്ടിച്ചതാണെന്ന് സ്വതന്ത്ര ഭരദ്വാജ് തന്നെ അടുത്തിടെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ ഇടപെടൽ കാരണമാണ് തനിക്ക് ജയിലിൽ കഴിയേണ്ടി വരാതിരുന്നതെന്നും തനിക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും ഇയാൾ പോഡ്‌കാസ്റ്റിൽ അവകാശപ്പെട്ടു.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, എം.പി ചന്ദ്രശേഖർ ആസാദ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം തീർത്തു. പ്രതിഷേധത്തെ തുടർന്ന് പ്രതിയെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകുകയായിരുന്നു. തുടർന്നാണ് ബുലന്ദ്ശഹറിൽ നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.