Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വപ്നയുടെ ശബ്ദരേഖ ; ഇ.ഡി അന്വേഷണം തുടങ്ങി

സ്വപ്നയുടെ ശബ്ദരേഖ ; ഇ.ഡി അന്വേഷണം തുടങ്ങി
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയെക്കുറിച്ച്‌ ഇ.ഡി അന്വേഷണം തുടങ്ങി. അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്തതാണോ  ശബ്ദ സന്ദേശമെന്നാണ് ഉയരുന്ന സംശയം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് നീങ്ങുന്ന അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വ്വം റെക്കോര്‍ഡ് ചെയ്തതെന്നാണ് ഇ.ഡിയുടെ സംശയം. മൊഴിയെടുത്തതെന്ന് സന്ദേശത്തില്‍ പറയുന്ന തീയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ച്‌ സ്വപ്ന വെളിപ്പെടുത്തിയതും പത്താം തീയതിയാണെന്നാണ് ഇഡി വാദം. ആ ദിവസമാണ് ശിവശങ്കറിന്റെ സ്വര്‍ണ്ണക്കടത്തിലെ ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ചും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെ  വഴിതെറ്റിക്കാനാണ് ഇത്തരത്തിലൊരു സന്ദശം പുറത്തുവിട്ടതെന്നും ഇഡി പറയുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിച്ച് വരുത്താൻ നോട്ടിസ് നൽകിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ ശബ്ദ സന്ദേശം പുറത്ത് വരുന്നത് എന്നതും ദുരൂഹമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം  സന്ദേശത്തിലെവിടെയും ഇഡി എന്ന് സൂചിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശബ്ദ സന്ദേശം പുറത്തുപോയത് വനിതാ ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് വ്യക്തമാക്കിയതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in