Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരള ബാങ്കിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽകൊള്ളയെന്ന് ശൂരനാട് രാജശേഖരൻ

കേരള ബാങ്കിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽകൊള്ളയെന്ന് ശൂരനാട് രാജശേഖരൻ
കേരള ബാങ്കിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽകൊള്ളയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ശൂരനാട് രാജശേഖരൻ ആരോപിച്ചു. കൊല്ലത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ്സ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതായിട്ട് രണ്ടര വർഷം പിന്നിടുകയാണ്. ഇന്ത്യയുടെ സഹകരണ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സമിതി ഇല്ലാതായതോടെ വകുപ്പ് മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇവിടെ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കിയിരിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. പി ആർ പ്രതാപൻ അധ്യക്ഷത വഹിച്ചു .

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ....

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ലക്ഷ്യം തെളിയിക്കുക പ്രയാസം: ധനരാജ് വധക്കേസ് വിധിയില്‍...

Save your stories

Sign in