Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിവൈഎഫ്ഐ ബ്രോക്കര്‍ പണി നിർത്തണം ; മധ്യസ്ഥ വേഷം അഴിച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന് ഷാഫി പറമ്പില്‍

ഡിവൈഎഫ്ഐ ബ്രോക്കര്‍ പണി നിർത്തണം ; മധ്യസ്ഥ വേഷം അഴിച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന് ഷാഫി പറമ്പില്‍
  തിരുവനന്തപുരം :  ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയ ഡിവൈഎഫ്‌ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളുകളെ നിയമിക്കുന്നത് ഡിവൈഎഫ്‌ഐയാണോ എന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐയാണോ തീരുമാനം പറയേണ്ടത്. തലക്കെട്ടുകളുണ്ടാക്കാനുള്ള മധ്യസ്ഥ വേഷം അഴിച്ചുവെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടന നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്താന്‍ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ബ്രോക്കര്‍ എജന്‍സി നടത്തുന്നുണ്ടോ ? പാര്‍ട്ടി ഓഫിസില്‍ വിളിച്ചോണ്ട് പോയി ചര്‍ച്ച നടത്തലാണോ മര്യാദ?- ഷാഫി പറമ്പില്‍  ചോദിച്ചു. മുഖ്യമന്ത്രിയേയും കൂട്ടി സമരപന്തല്‍ സന്ദർശിക്കുകയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ചെയ്യേണ്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in