Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പബ്ലിക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കി ; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി ഷാഫി പറമ്പില്‍ എംഎല്‍എ

പബ്ലിക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കി ; പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി ഷാഫി പറമ്പില്‍ എംഎല്‍എ
  തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പബ്ലിക്ക് സർവ്വീസ് കമ്മീഷനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വിവിധ ലിസ്റ്റുകളില്‍ ഉൾപ്പെട്ടവർ വാതിലുകൾ കയറിയിറങ്ങുന്നു. എകെജി സെന്‍ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സർക്കാരിലേക്ക് നിയമനം നടത്തുന്നുന്നത്. റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റി. സ്വപ്നയ്ക്ക് വേണ്ടി നടപടി ക്രമങ്ങൾ അട്ടിമറിച്ചു.  318000 രൂപയാണ് സർക്കാർ സ്വപ്നയെ പോറ്റാനായി ചെലവഴിച്ചത്. പി.എസ്.സിക്ക് വിട്ട ലൈബ്രറി കൗൺസിലിൽ വരെ  പിൻവാതിൽ നിയമനം നടക്കുന്നു. ലൈബ്രറി കൗൺസിലിലെ താൽക്കാലിക ജീവനക്കാർക്ക് വേണ്ടി ഹാജരായ ആളെ അഡ്വക്കേറ്റ് ജനറലാക്കി. നിയമ ധനകാര്യ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് ക്യാബിനറ്റ് അംഗീകാരത്തോടെയാണ് പിൻവാതിൽ നിയമനം. സ്ക്രോൾ കേരളയിൽ നിരവധി നിയമനങ്ങൾ വഴി വിട്ട് നടത്തി. നിയമനം വിദ്യാഭ്യാസമന്ത്രിയുടെ എതിർപ്പ് മറികടന്നാണ്. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചത്. ചെറുപ്പക്കാർക്ക് വേണ്ടി മൗനപ്രാർത്ഥന എങ്കിലും നടത്താൻ സർക്കാർ തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in