Logo
Sun, Sep 06, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

സൈജു കുറുപ്പ് ചിത്രം 'ആരം'; ടീസര്‍ പുറത്തിറങ്ങി; സെപ്റ്റംബറില്‍ തിയേറ്ററുകളിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

സൈജു കുറുപ്പ് ചിത്രം 'ആരം'; ടീസര്‍ പുറത്തിറങ്ങി; സെപ്റ്റംബറില്‍ തിയേറ്ററുകളിലേക്ക്

കോഴിക്കോട്: സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'ആരം' ടീസര്‍ പുറത്തിറങ്ങി. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്. പൊലീസിന്റെ ക്രൈം അന്വേഷണവും ഉദ്വേഗഭരിതമായ സംഭവവികാസങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

പൂര്‍ണ്ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഇമോഷണല്‍ ഡ്രാമ ത്രില്ലറാണിത്. മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവും ഗൗരവമുള്ളതുമായ 'സി.ഐ. ആന്റോ' എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഇതില്‍ അവതരിപ്പിക്കുന്നത്. നീതിനിര്‍വ്വഹണത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്‌കര്‍ അലി, ഷഹീന്‍ സിദ്ദിഖ്, ദിനേശ് പ്രഭാകര്‍, മനോജ് കെ.യു, ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലന്‍, സുരഭി സന്തോഷ്, രമാദേവി, മാസ്റ്റര്‍ ആദം എറിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 'കിനാവള്ളി' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് രോഹിത് ഗോപാലകൃഷ്ണന്‍ സംഗീതം പകരുന്നു. സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയിസിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

ബാബു പിള്ള പ്രൊഡക്ഷന്‍ ഡിസൈനും, സുജിത് മട്ടന്നൂര്‍ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ മേക്കപ്പ് കിരണ്‍ മനോജാണ്. ഷിബിന്‍ കൃഷ്ണയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. റോബിന്‍ ടോം സൗണ്ട് ഡിസൈനും, നികേഷ് നാരായണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി പ്രവര്‍ത്തിക്കുന്നു. ഗുഡ് ഫെല്ലാസ് റിലീസും റോവാന്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10