Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ; ഐശ്വര്യകേരള യാത്ര വേദിയില്‍ ഉജ്ജ്വല വരവേല്‍പ്പ് ; വീഡിയോ

രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ; ഐശ്വര്യകേരള യാത്ര വേദിയില്‍ ഉജ്ജ്വല വരവേല്‍പ്പ് ; വീഡിയോ
ആലപ്പുഴ : നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടന്‍ ഇടവേള ബാബുവും യുഡിഎഫ് ഐശ്വര്യകേരള യാത്ര വേദിയില്‍. ഹരിപ്പാട് നടന്ന ചടങ്ങില്‍ ആവേശ്വോജ്ജല സ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും ഇരുവര്‍ക്കും ഒരുക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവർ പിഷാരടിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഏറ്റവും വലിയജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് പാർട്ടിയിലുള്ളത്.  മുന്നോട്ടുള്ള യാത്രയില്‍  കോൺഗ്രസിനൊപ്പം ഉണ്ടാകും. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ വിജയം അനിവാര്യമാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,പി.സി വിഷ്ണുനാഥ്, കെ.എസ് ശബരീനാഥന്‍, വി.ഡിസതീശന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമാണുള്ളത്.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം താന്‍ ചെറുപ്പം മുതല്‍ കണ്ടുവരുന്ന അനിഷേധ്യ നേതാക്കളാണ്. അവരോടൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുക എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.   https://www.facebook.com/rameshchennithala/videos/249578913331736

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in