Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗവി നിവാസികള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ പുതുവര്‍ഷ സമ്മാനം

ഗവി നിവാസികള്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ പുതുവര്‍ഷ സമ്മാനം
  പത്തനംതിട്ട : ഗവി നിവാസികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷ സമ്മാനം.  നേരിട്ടെത്താന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ തന്‍റെ  പ്രതിനിധികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ മുഖേനയാണ് അദ്ദേഹം സഹായം എത്തിച്ചുനല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള സംഘം സമ്മാനം പ്രദേശവാസികള്‍ക്ക് കൈമാറി. ഗവി നിവാസികളോടൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനൊപ്പം കുട്ടികൾക്ക് പുത്തനുടുപ്പ്, വർണ്ണപെൻസിലുകൾ, പഠനോപകരണങ്ങൾ, മുതിർന്നവർക്ക് ബെഡ്ഷീറ്റുകൾ, കമ്പിളിപുതപ്പ് എന്നിവ നല്‍കി. ഗവിയിലെ ഏറ്റവും മുതിർന്ന വോട്ടറായ വള്ളിയമ്മാളിനെ  ഇഷ്ട ദൈവമായ കൃഷ്ണ ഭഗവാന്‍റെ വിഗ്രഹം നൽകി ആദരിച്ചു. സമ്മാനങ്ങൾക്ക് പുറമേ മധുര വിതരണവും നടത്തിയാണ്  പ്രവർത്തകർ മടങ്ങിയത്. ഷെമീർ തടത്തിൽ, ആരിഫ് ഖാൻ, സുരേഷ് കുമാർ, പുഷ്പമലർ എന്നിവർ നേതൃത്വം നൽകി.

Related articles

See all
Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Save your stories

Sign in