Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂട്ടുകെട്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ ; പാർട്ടിയുടേത് പരാജയം മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ : രമേശ് ചെന്നിത്തല

കൂട്ടുകെട്ട്  സിപിഎമ്മും ബിജെപിയും തമ്മില്‍ ; പാർട്ടിയുടേത് പരാജയം മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ : രമേശ് ചെന്നിത്തല
  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സിപിഎം നേതാക്കളുടെ യുഡിഎഫ്- ബിജെപി ബാന്ധവെന്ന ആരോപണത്തിന് പിന്നിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആസന്നമായ പരാജയത്തില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യുഡിഎഫ്- ബിജെപി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സ്വന്തം മുഖ്യമന്ത്രിയെപ്പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി, തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം മുഴുവനും ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബിജെപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെയ്യാറായിട്ടില്ലന്നോര്‍ക്കണം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. യഥാര്‍ത്ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവമുള്ളത്. വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കാന്‍ പോകുന്ന വന്‍ വിജയത്തില്‍ സിപിഎമ്മും ബി ജെപിയും ഒരു പോലെ ആശങ്കപൂണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും യുഡിഎഫ് നേടാന്‍ പോകുന്ന വിജയത്തെയും ജനപിന്തുണയെയും അട്ടിമറിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Save your stories

Sign in