Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| 16 ദിവസങ്ങള്‍, 1,300 കിലോമീറ്ററുകള്‍; രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' നാളെ മുതല്‍

RAHUL GANDHI|  16 ദിവസങ്ങള്‍, 1,300 കിലോമീറ്ററുകള്‍; രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര' നാളെ മുതല്‍
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ളയും ബിഹാറിലെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവും ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ഇന്ത്യ സഖ്യം മുന്നോട്ട്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ ആരംഭിക്കും. ബിഹാറിലെ 13 ഇടങ്ങളില്‍ കൂടിയാകും യാത്ര കടന്നു പോകുക. 16 ദിവസങ്ങളിലായി 1,300 കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര നടത്തുക. ഇന്ത്യ സഖ്യ നേതാക്കളെല്ലാം യാത്രയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനില്‍ യാത്ര സമാപിക്കും. ഇന്ത്യ സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്ന റാലിയാകും സമാപന ദിവസം കാണാന്‍ കഴിയുക. കേന്ദ്രം 'വോട്ട് ചോരി' വിവാദത്തില്‍ ഇപ്പോഴും മൗനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പാര്‍ലമെന്റില്‍ അടക്കം വിഷയം പലവട്ടം ഉന്നയിച്ചിട്ടും ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത കേന്ദ്ര നിലപാടും മോദി സര്‍ക്കാരിന്റെ മൗനവും സത്യം വിളിച്ചോതുന്ന വസ്തുതയായി മാറുകയാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in