Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇന്ത്യയുടെ ഭാവി നിങ്ങളാണ്, വിപ്ലവം സൃഷ്ടിക്കുന്ന പെൺകരുത്തില്‍ അഭിമാനം' ; മുഫീദയുടെ പരിഭാഷയ്ക്ക് രാഹുല്‍ ഗാന്ധിയുടെ കൈയ്യടി ; വീഡിയോ

'ഇന്ത്യയുടെ ഭാവി നിങ്ങളാണ്, വിപ്ലവം സൃഷ്ടിക്കുന്ന പെൺകരുത്തില്‍ അഭിമാനം' ; മുഫീദയുടെ പരിഭാഷയ്ക്ക് രാഹുല്‍ ഗാന്ധിയുടെ കൈയ്യടി ; വീഡിയോ
  കൽപറ്റ : വണ്ടൂർ ഗവ. ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തത് വിദ്യാർഥിനി ഫിദ അഫ്ര. കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് അടക്കം വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ താരമായിരിക്കുകയാണ് ഫിദ. ‘എനിക്ക് നിങ്ങളോട് സംസാരിക്കാൻ വലിയ സന്തോഷമാണ്.  നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെൺകരുത്തിന് മുന്നിൽ സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.’ വേദിയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗം പരിഭാഷപ്പെടുത്തിയ ഫിദയെ രാഹുൽ വേദിയിൽ വച്ചുതന്നെ അഭിനന്ദിച്ചു. 'പുഞ്ചിരിയാണ് എന്‍റെ മികച്ച ആശയവിനിമയം എന്നും മാസ്ക് വന്നശേഷം എന്‍റെ പുഞ്ചിരിയോ നിങ്ങളുടെ പുഞ്ചിരിയോ കാണാൻ കഴിയുന്നില്ല എന്നും രാഹുൽ വിദ്യാർഥികളോട് പരിഭവം പറഞ്ഞു. എന്നിരുന്നാലും മാസ്ക് ധരിക്കണം ഞാൻ എന്‍റെഅമ്മയുടെ മുന്നിൽ പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കാറുണ്ട്. അതുപോലെയാണ് പുറത്തും ' -രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍പ് മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയും സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു.  രാഹുൽ ഗാന്ധി തന്നെയാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി സഫയെ ക്ഷണിച്ചത്. സ്റ്റേജിലെത്തിയ സഫയുടെ പേര് അദ്ദേഹം ചോദിച്ചറിഞ്ഞു. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫയ്ക്ക് രാഹുൽ നന്ദിയറിയിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ ശേഷം ഒരു സമ്മാനവും സഫയ്ക്ക് നൽകിയാണ് രാഹുല്‍ ഗാന്ധി അന്ന് മടങ്ങിയത്. https://www.facebook.com/pcvishnunadh.in/videos/422782578968594  

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in