Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.എസ്.സി തട്ടിപ്പ് : എസ്എഫ്‌ഐ നേതാക്കള്‍ ജാമ്യത്തില്‍ വിലസുന്നു ; കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച്

പി.എസ്.സി തട്ടിപ്പ് : എസ്എഫ്‌ഐ നേതാക്കള്‍ ജാമ്യത്തില്‍ വിലസുന്നു ; കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളടക്കം ജോലിക്കായി സമരം ചെയ്യുമ്പോള്‍ പിഎസ്‌സി തട്ടിപ്പ്   കേസിലെ പ്രതികളായ  എസ്എഫ്‌ഐ നേതാക്കള്‍ ജാമ്യത്തിലിറങ്ങി വിലസുന്നു.  ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാത്തതാണ് പ്രതികള്‍ക്ക് തുണയാകുന്നത്. പി.എസ്.സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്ത് കൊണ്ടാണ് പി.എസ്.സി പരീക്ഷ തട്ടിപ്പ് പുറത്ത് വന്നത്. തട്ടിപ്പു പുറത്തുവന്ന ഒന്നര വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്. 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28 ആം റാങ്കും നേടിയവരാണ് എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ചിത്തും നസീമും പ്രണവും. മൂവരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം കണ്ടെത്തിയിട്ടും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ആദ്യം മുതൽ തന്നെ കേസന്വേഷണത്തിൽ പൊലീസും സർക്കാരും കാണിച്ച വിമുഖത ഇപ്പോഴും തുടരുകയാണ്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടുതന്നെ പ്രതികൾ ജാമ്യത്തിലാണ്.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in