Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്‌.യു പ്രവർത്തകർക്കെതിരെ പൊലീസിന്‍റെ പ്രതികാര നടപടി ; സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റ് ; നേതാക്കളുടെയടക്കം വീട്ടില്‍ റെയ്ഡ്

കെ.എസ്‌.യു പ്രവർത്തകർക്കെതിരെ പൊലീസിന്‍റെ പ്രതികാര നടപടി ; സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റ് ; നേതാക്കളുടെയടക്കം വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകർക്കെതിരെ  പ്രതികാര നടപടിയുമായി പൊലീസ്. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ  അറസ്റ്റ് ചെയ്യുന്നു. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ. എസ് അഖിലിനെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും വിട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തില്‍ കലാശിച്ചിരുന്നു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. എന്നാൽ മാർച്ചിന് പിന്നാലെ കെഎസ്‌യു പ്രവർത്തകർക്കെതിരെ പ്രതികാര നടപടിയെടുക്കാനാണ് പൊലീസ് നീക്കം. കെഎസ്‌യു പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ ജെ.എസ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് അക്രമം അഴിച്ചുവിട്ടത് എന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. പൊലീസിന്റെ പ്രതികാര നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in