Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുരിതാശ്വാസത്തിന് പോലും വകയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ലക്ഷം കോടികള്‍ ചെലവഴിച്ച് എന്തിന് കെ റെയില്‍? : പത്മജ വേണുഗോപാല്‍

ദുരിതാശ്വാസത്തിന് പോലും വകയില്ലാത്ത  സാമ്പത്തിക പ്രതിസന്ധിയില്‍ ലക്ഷം കോടികള്‍ ചെലവഴിച്ച് എന്തിന് കെ റെയില്‍? : പത്മജ വേണുഗോപാല്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനെ കടുത്ത ഭാഷയില്‍ വിമർശിച്ച് പത്മജ വേണുഗോപാല്‍. പെരും കടത്തിൽ മുങ്ങി താണു നിൽക്കുമ്പോൾ 1 ലക്ഷം കോടിയിൽപരം ചെലവ് വരുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി എന്തിന് നടപ്പാക്കുന്നുവെന്നാണ്  പത്മജ ചോദിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയത്തിൽ യാതൊരു ആശങ്കയും ഇല്ലാത്ത മുഖ്യമന്ത്രി, മരം മുറി വിഷയത്തിൽ മൗനി ബാബയായി ഇപ്പോഴും തുടരുന്നു. പക്ഷേ കെ-റെയിൽ പദ്ധതി വരുമ്പോൾ ആയിരം നാവുള്ള അനന്തൻ ആയി അദ്ദേഹം മാറുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളം. പ്രളയ, കൊറോണ ദുരിതാശ്വാസ പദ്ധതിക്കു വേണ്ടി പോലും പണം ലഭിക്കാൻ സ്കൂൾ കുട്ടികളുടെ കുടുക്ക പൊട്ടിച്ചും പാവങ്ങളുടെ ആടുകളെയും പശുക്കളെയും വിൽപ്പിച്ചും ഒക്കെ പിരിവ് മേടിക്കുന്ന കേരള സർക്കാർ. അങ്ങനെ പെരും കടത്തിൽ മുങ്ങി താണു നിൽക്കുമ്പോൾ 1 ലക്ഷം കോടിയിൽപരം ചെലവ് വരുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി എന്തിന് നടപ്പാക്കുന്നു? മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തിൽ യാതൊരു ആശങ്കയും ഇല്ലാത്ത മുഖ്യമന്ത്രി, മരം മുറി വിഷയത്തിൽ മൗനി ബാബയായി ഇപ്പോഴും തുടരുന്നു. പക്ഷേ കെ-റെയിൽ പദ്ധതി വരുമ്പോൾ ആയിരം നാവുള്ള അനന്തൻ ആയി അദ്ദേഹം മാറുന്നു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Save your stories

Sign in