Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചിദംബരത്തിന് തിഹാറില്‍ നിന്ന് മോചനം; ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ചിദംബരത്തിന് തിഹാറില്‍ നിന്ന് മോചനം; ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഒക്ടോബര്‍ 24 വരെ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍വിട്ടു. ഇതോടെ ഒരു മാസത്തിലേറെയായി തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം ജയിലില്‍നിന്ന് ഇറങ്ങി. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റു ചെയ്തതിന് പിന്നാലെ സെപ്റ്റംബര്‍ അഞ്ചിനാണ് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ പ്രത്യേക സെല്ലും വീട്ടില്‍ പാകംചെയ്ത ഭക്ഷണവും വെസ്റ്റേണ്‍ ടോയ്ലെറ്റും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എസി വേണമെന്ന ആവശ്യത്തെ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടില്‍നിന്നുള്ള ഭക്ഷണവും വെസ്റ്റേണ്‍ ടോയ്ലെറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്നും എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in