Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധി നേരിടുന്നു എന്ന വാദം തള്ളി കോണ്‍ഗ്രസ്

രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധി നേരിടുന്നു എന്ന വാദം തള്ളി കോണ്‍ഗ്രസ്
രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധി നേരിടുന്നു എന്ന വാദം തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ 102 എംഎൽഎമാർ പങ്കെടുത്തു. ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധികൾ നേരിടുന്നില്ല എന്ന് തളിക്കുന്ന ശക്തി പ്രകടനമാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് നടത്തിയത്. ജയ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ 107 എം.എൽ.എമാരിൽ 102 പേരും പങ്കെടുത്തു. അശോക് ഗലോട്ടിനെ പിന്തുണച്ചുകൊണ്ട് യോഗം പ്രമേയം പാസ്സാക്കി. ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണ്. കോൺഗ്രസ് പാർട്ടി സർക്കാർ എന്നിവർക്ക് ഒപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രമേയം പറയുന്നു. ജയ്പൂരിലെ ഫെയർമൗണ്ട് ഹോട്ടലിലേക്കാണ് എംഎൽഎമാരെ മാറ്റി. നിലവിൽ യോഗത്തിൽ പങ്കെടുക്കാത്ത നേതാക്കളുമായി ചർച്ചകൾ നടത്താനും, പ്രശ്നങ്ങൾ പരിഹരിച്ച് അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇവർക്കായി കോൺഗ്രസിന്‍റെ വാതിൽ തുറന്നുകിടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 101 പേരാണ് മന്ത്രിസഭ നിലനിർത്താൻ ആവശ്യമുള്ളത്. രാജസ്ഥാനിൽ ബിജെപി വലിയ കുതിരക്കച്ചവട രാഷ്ട്രീയ നീക്കമാണ് നടത്തുന്നത് എന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഓരോ എം എൽ എ മാർക്ക് 25 കോടി രൂപ വരെ നൽകാൻ ബിജെപി തയാറാണ് എന്നാണ് റിപ്പോർട്ടുകൾ https://www.youtube.com/watch?v=W26EV52xTv4

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in