നാനി - ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസര്‍ ഓഗസ്റ്റ് 6 ന് ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 21 ന്
തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ദ പാരഡൈസ്' ടീസര്‍ ഓഗസ്റ്റ് 6 ന് റിലീസ് ചെയ്യും. 1 മിനിറ്റും 35 സെക്കന്‍ഡുമാണ് ടീസറിന്റെ ദൈര്‍ഘ്യം. മാസ് ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി എത്തും. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജദാല്‍ എന്ന മാസ് കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നാനിയുടെ ലുക്ക് വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. കുറച്ച് നാള്‍ മുമ്പ്, ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടര്‍ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വന്നിരുന്നു. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടര്‍ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്.
നേരത്തെ ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേര്‍' പുറത്തു വരികയും ആഗോള തലത്തില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. ഈ ഗാനത്തില്‍ നാനി കാഴ്ചവച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തില്‍ വൈറലായി മാറി. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. ജേഴ്‌സി, ഗാങ് ലീഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍, സ്പാര്‍ക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണം നേടിയെടുത്തിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്.
ബോളിവുഡ് താരം രാഘവ് ജൂയാല്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഗോള തലത്തില്‍ എട്ട് ഭാഷകളില്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ ആണ് ചിത്രമെത്തുക.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.