Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി കെ.സി.വേണുഗോപാല്‍ എം.പി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി കെ.സി.വേണുഗോപാല്‍ എം.പി
കശ്മീരിനെതിരായ ഭീകരാക്രമണമായി വേണം ഇതിനെ എടുക്കാനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. ഇതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആഭ്യന്തരമന്തിക്കൊപ്പം സ്ഥലത്തെത്തിയിരുന്നതായും സര്‍ക്കാരിന്റെ നല്ല നടപടികള്‍ക്ക് പൂര്‍ണ പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ശ്രീനഗറിലെ പി.സി. ആര്‍. ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനും അദ്ദേഹം എത്തി. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍.ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു.ഭീകരാക്രണത്തിനെതിരെ കശ്മീര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. 4 ഭീകരരുടെ ചിത്രവും അന്വേഷണ സംഘം പുറത്തു വിട്ടു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാന്‍ കേന്ദ്രം. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.  

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Save your stories

Sign in