Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അങ്ങനെ അതും പൊളിഞ്ഞു; ഷൈലജയ്ക്കുള്ള 'യു.എന്‍ ആദരം' സിപിഎമ്മിന്‍റെ പി.ആര്‍ പണി; ആദരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് യു.എന്‍

അങ്ങനെ അതും പൊളിഞ്ഞു;  ഷൈലജയ്ക്കുള്ള 'യു.എന്‍ ആദരം' സിപിഎമ്മിന്‍റെ പി.ആര്‍ പണി; ആദരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് യു.എന്‍
  കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർക്ക് ആദരവ് നൽകിയെന്ന വാർത്ത നിഷേധിച്ച് യു.എന്‍. പൊതു പ്രവർത്തക എന്ന നിലയിൽ കെ.കെ ഷൈലജയെ ആദരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. മന്ത്രിക്ക് യു.എന്‍ ആദരമെന്ന രീതിയില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടന്നത്.  ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണത്തോടെ ഇതെല്ലാം  വ്യാജമായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. പി.ആര്‍ വർക്കിന്‍റെ ഭാഗമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകളെന്നതും ഇതോടെ തെളിഞ്ഞു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ യു.എന്‍ ആദരിച്ചിട്ടില്ല. കൊവിഡുമായി ബന്ധപ്പെട്ട ചർച്ചയിലെ ഒരംഗം മാത്രമായിയിരുന്നു മന്ത്രിയെന്നും യു.എന്‍ വക്താവ് സ്ഥിരീകരിച്ചു. ആദരവ് വാർത്ത വ്യാജമാണെന്ന യു.എന്‍ സ്ഥിരീകരണത്തോടെ സൈബർ സഖാക്കള്‍ ഊതിപ്പെരുപ്പിച്ച മറ്റൊരു കഥ കൂടിയാണ് അകാലത്തില്‍ പൊലിഞ്ഞത്. ഇത്തവണ ബംഗ്‌ളാദേശ് ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളെയാണ് യു.എൻ പബ്ലിക് സർവീസ് അവാർഡിനായി തെരെഞ്ഞെടുത്തത്.ബംഗ്‌ളാദേശ്, പോർട്ടുഗൽ, സൗത്ത് കൊറിയ, മെക്സിക്കോ, സ്പെയിൻ, ബോട്സ്വാന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ അവാർഡ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.ഇവരെ പ്രതിനിധാനം ചെയ്യുന്ന പ്രതിനിധികളെയാണ് വാസ്തവത്തിൽ യു.എൻ ആദരിച്ചത്.  

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in