Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോഗ്യപ്രവർത്തകരുടെ 'മാധ്യമവിലക്ക്'; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ആരോഗ്യപ്രവർത്തകരുടെ 'മാധ്യമവിലക്ക്'; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
  തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏകാധിപതികളുടെ ഭരണത്തിന് കീഴിലാണ് ഇത്തരം ഉത്തരവുകളിറക്കുന്നത്. ഹെല്‍ത്ത് പട്ടാള സര്‍വീസാണോ എന്നും ഒരു ആശുപത്രിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരവിന് നിയമപരമായ പിന്‍ബലമില്ല. നിയമവിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണം. അട്ടപ്പാടിയിലെ സൂപ്രണ്ട് ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞതാണ് ഈ ഉത്തരവിന് പിന്നില്‍. കൊവിഡ് മരണങ്ങളും ആരോഗ്യ വകുപ്പ് മറച്ചുവെച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും ഇല്ലായിരുന്നെങ്കില്‍ യാഥാര്‍ത്ഥ മരണക്കണക്ക് പുറത്തുവരില്ലായിരുന്നു. ജനങ്ങളുമായി ഏറ്റവും ബന്ധമുള്ള വകുപ്പാണ് ആരോഗ്യവകുപ്പ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് പുതിയ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in