Logo
Sun, Jul 19, 2026 • 01:20 AM
LIVE TV
Watch

No business videos available

No Middle East videos available

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാർഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 18, 2026
1 min read
SHARE:
SAVE: Login to save

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാർഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉന്നതമായ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നായി മത്സരിച്ച 400-ഓളം സിനിമകളില്‍ നിന്നും തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മലയാള സിനിമ പുരസ്‌കാര വേദിയില്‍ വീണ്ടും തലയുയര്‍ത്തി നിന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായും ചാത്തനായും നടത്തിയ അവിസ്മരണീയ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ (1989), പൊന്തന്മാട, വിധേയന്‍ (1993), ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ (1998) എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 'ഭ്രമയുഗ'ത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370' എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം തന്നെയാണ് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയത്. 'അമരന്‍' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ പെരിയസ്വാമി മികച്ച സംവിധായകനായി. 'കല്‍ക്കി 2898 എ.ഡി' മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്‌കാരം നേടി.

മലയാളത്തിന് അഭിമാനമായി വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം (ചിത്രം: എ.ആര്‍.എം.) സ്വന്തമാക്കിയപ്പോള്‍, 'ഭ്രമയുഗ'ത്തിലൂടെ ഷെഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യാണ് മികച്ച മലയാള ചിത്രം.


ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍....

പുരസ്‌കാരംജേതാവ് (സിനിമ)
മികച്ച ഫീച്ചർ ചിത്രംആർട്ടിക്കിൾ 370
മികച്ച നടൻമമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)
മികച്ച നടിയാമി ഗൗതം (ആർട്ടിക്കിൾ 370)
മികച്ച സംവിധായകൻരാജ്കുമാർ പെരിയസാമി (അമരൻ)
മികച്ച വനിതാ പശ്ചാത്തല ഗായികവൈക്കം വിജയലക്ഷ്മി (എ.ആർ.എം. - ഗാനം: അങ്ങു വാന കൊനിലു)
മികച്ച ഛായാഗ്രഹണംഷെഹ്നാദ് ജലാൽ (ഭ്രമയുഗം)
മികച്ച മലയാള ചിത്രംഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസിൽ മുഹമ്മദ്)
മികച്ച ജനപ്രിയ വിനോദചിത്രംകൽക്കി 2898 എ.ഡി.
മികച്ച സഹനടൻസഞ്ജയ് മിശ്ര (ഭക്ഷക്)
മികച്ച സഹനടിരൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)
മികച്ച തിരക്കഥസുകുമാർ (പുഷ്പ 2)
മികച്ച സംഭാഷണരചയിതാവ്വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)
ദേശീയ-സാമൂഹിക മൂല്യമുള്ള ചിത്രംക്യാപ്റ്റൻ മില്ലർ
മികച്ച എഡിറ്റിംഗ്ആർ. കലൈവണ്ണൻ (അമരൻ)
മികച്ച ശബ്ദ രൂപകൽപ്പനമനസ് ചൗധരി (ഭൂൽ ഭുലയ്യ 3)
മികച്ച പ്രൊഡക്ഷൻ ഡിസൈൻകൽക്കി 2898 എ.ഡി.
മികച്ച വസ്ത്രാലങ്കാരംദീപാലി നൂർ, ഷീതൽ ഷർമ്മ (പുഷ്പ 2)
മികച്ച നൃത്തസംവിധാനംസ്ത്രീ 2
മികച്ച പുരുഷ പശ്ചാത്തല ഗായകൻഅഭയ് ജോധ്പുർക്കർ (ഘരത് ഗണപതി)
ഗാനങ്ങൾക്ക് മികച്ച സംഗീതംശശ്വത് സച്ച്‌ദേവ് (ആർട്ടിക്കിൾ 370)
പശ്ചാത്തല സംഗീതംഅമരൻ
പ്രത്യേക പരാമർശംസുരേൻ ജി. (മെയ്യഴകൻ - ശബ്ദമിശ്രണം)





Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10