Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം : എം വിൻസന്‍റ് എംഎൽഎ സഭയിലെത്തിയത് സൈക്കിളിൽ

ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം : എം വിൻസന്‍റ് എംഎൽഎ സഭയിലെത്തിയത് സൈക്കിളിൽ
തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്യണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് എം വിൻസന്‍റ് എംഎൽഎ ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് നിയമസഭയിലെത്തിയത്. https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmvincentinc%2Fposts%2F1051355285437245&show_text=true&width=500 ഇന്ധന നികുതി കുറച്ച് പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ ഇളവ് വരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ് കെ പി സി സി ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെ ചക്രസ്തംഭന സമരത്തിന് ആഹ്വാനം നൽകിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. ‌തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതൽ രാജ്ഭവൻ വരെയുള്ള സമരത്തിന് സുധാകരൻ നേതൃത്വം നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.  

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in