Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തദ്ദേശതെരഞ്ഞെടുപ്പ് : 5 ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും ; ആവേശത്തില്‍ മുന്നണികള്‍

തദ്ദേശതെരഞ്ഞെടുപ്പ് : 5 ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും ; ആവേശത്തില്‍ മുന്നണികള്‍
Election-India   തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ  പരസ്യപ്രചാരണം ഇന്നവസാനിക്കും. വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി. അഞ്ച് ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശം ഇല്ലങ്കിലും പ്രചരണത്തിന്റെ ആവേശത്തിലാണ് മുന്നണികള്‍. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്  ആദ്യഘട്ട തെരഞ്ഞെടുപ്പ് . അ‍ഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി. എട്ടാം തീയതി രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്.

Related articles

See all
Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Save your stories

Sign in