Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലൈഫ് മിഷൻ : ഇ.ഡിയോട് നിയമസഭാ സമിതി വീണ്ടും വിശദീകരണം തേടും

ലൈഫ് മിഷൻ : ഇ.ഡിയോട് നിയമസഭാ സമിതി വീണ്ടും വിശദീകരണം തേടും
  തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട്  നിയമസഭയ്ക്ക് നൽകിയ മറുപടി ചോർന്നതിൽ   ഇ.ഡിയോട് നിയമസഭാ സമിതി വീണ്ടും വിശദീകരണം തേടാൻ ഇന്ന് ചേർന്ന എത്തിക്‌സ് കമ്മിറ്റി യോഗം തീരുമാനിച്ചു. എന്നാൽ മറുപടിയുടെ യോഗ്യത പരിശോധിക്കാതെ മറ്റ് തലങ്ങളിലേക്ക് അന്വേഷണം മാറ്റിക്കൊണ്ടു പോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ നിലപാട്. സമിതിക്ക് നൽകിയ മറുപടി മാധ്യമങ്ങളിലൂടെ ചേർന്നതിനാൽ തന്നെ വിഷയത്തിൽ ഇഡിയിൽ നിന്നും വീണ്ടും വിശദീകരണം തേടാനാണ് കമ്മിറ്റിയുടെ തീരുമാനം.  എന്നാൽ ഇ.ഡി നൽകിയ മറുപടിയുടെ യോഗ്യത പരിശോധിക്കാൻ തയ്യാറാകാതെ അന്വേഷണം വഴിതിരിച്ചു വിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗത്തിനു ശേഷം കമ്മിറ്റിയംഗം അനൂപ് ജേക്കബ്ബ് വ്യക്തമാക്കി. സർക്കാർ സഭാ സമിതികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നടപടി അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്കെതിരായ റിപ്പോർട്ട് സഭയിൽ സമർപ്പിക്കും മുമ്പ് മാധ്യമങ്ങളിൽ ചർച്ചയാക്കിയ ധനമന്ത്രി ഐസക്കിനെതിരായ നോട്ടീസ് കമ്മറ്റി പരിഗണിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. മറുപടി ചോർന്നത് സഭയോടുള്ള അവഹേളനമാണെന്ന ഭരണപക്ഷത്തിന്‍റെ വാദം അംഗീകരിക്കുമ്പോഴും ലൈഫിലെ അഴിമതി മൂടിവെയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ വാദമാണ് ബലപ്പെടുന്നത്.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in