Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമെന്ന് കെടിഎഫ്

ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമെന്ന് കെടിഎഫ്
ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെടിഎഫ്) ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമായി ഈ നടപടിയെ ടെലിവിഷന്‍ ഫെഡറേഷന്‍ വിലയിരുത്തി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാനുള്ള നടപടി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ എന്ന് കെടിഎഫ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ഭരണകൂട നീക്കങ്ങളെ എക്കാലത്തും എതിര്‍ത്ത് തോല്‍പ്പിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ ജനതയ്ക്കും മാധ്യമ ലോകത്തിനുമുള്ളത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കാന്‍ മാധ്യമലോകം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു.

Related articles

See all
Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in