Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പിണറായി സ്വപ്ന കമ്മീഷൻ' ; പി.എസ്.സി ഓഫീസില്‍ ബോർഡുയർത്തി കെ.എസ്.യു പ്രതിഷേധം

'പിണറായി സ്വപ്ന കമ്മീഷൻ' ; പി.എസ്.സി ഓഫീസില്‍ ബോർഡുയർത്തി കെ.എസ്.യു പ്രതിഷേധം
  തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ ഇന്നും വ്യാപകപ്രതിഷേധം. കോഴിക്കോടും തൃശൂരും കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തൃശൂർ പി.എസ്.സി ഓഫീസില്‍ കെ.എസ്.യു പ്രവർത്തകർ  'പിണറായി സ്വപ്ന കമ്മീഷൻ' ബോർഡ് സ്ഥാപിച്ചു. പ്രവർത്തകർ  ഓഫീസിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രവർത്തകരും പൊലീസുമായി ഏറെനേരം ഉന്തും തള്ളും ഉണ്ടായി. കെഎസ്‌യു ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടിൽ, എബിമോൻ തണ്ടാശ്ശേരി, വിജീഷ് കിഴക്കേപുറം, വിഷ്ണു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട്  കെ.എസ്.യു പ്രവർത്തകർ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസ് താഴിട്ട് പൂട്ടി. ഒരു മണിക്കൂറോളം ഓഫീസ് ഉപരോധിച്ചു. പൊലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. പിന്നീട് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.

Related articles

See all
Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Popular News

കൃത്രിമ വിലക്കയറ്റം തടയാൻ കർശന പരിശോധനക്ക് സർക്കാർ; 70-ലധികം ക്രിസ്മസ് ചന്തകളും നാല് മെഗാ...

Save your stories

Sign in