Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തച്ചങ്കരിയെ പറഞ്ഞുവിട്ട് കെ.എസ്.ആര്‍.ടി.സി വീണ്ടും യൂണിയനുകളുടെ ഭരണത്തില്‍

തച്ചങ്കരിയെ പറഞ്ഞുവിട്ട് കെ.എസ്.ആര്‍.ടി.സി വീണ്ടും യൂണിയനുകളുടെ ഭരണത്തില്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കാര്യങ്ങള്‍ കൈപ്പിടിയിലാക്കി യൂണിയനുകള്‍. ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റി. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്റില്‍ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സി.എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിന് തൊട്ട പിന്നാലെയാണ് ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ തച്ചങ്കരി നടപ്പാക്കിയ ആദ്യതീരുമാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടറ് രീതി കെ.എസ്.ആര്‍.ടി.സിയില്‍ കൊണ്ടുവന്നത്.

Related articles

See all
Popular News

കാലടി: വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

കാലടിയിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങണം; കോടതി വിധി അംഗീകരിച്ച് മുന്നോട്ട്...

Popular News

ഫെയര്‍നസ് ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതരവൃക്കരോഗം ബാധിച്ച സംഭവം: എഫ് ട്യൂണ്‍ ക്രീം...

Save your stories

Sign in