Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനഃരാരംഭിച്ചു

വയനാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനഃരാരംഭിച്ചു
KSRTC കോഴിക്കോട്: പ്രതികൂല കാലവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വിസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം പുനഃരാരംഭിച്ചതെന്ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത് കൂടാതെ കോഴിക്കോട് നിന്ന് കുറ്റ്യാടി, മലപ്പുറം, കണ്ണൂര്‍ റൂട്ടുകളിലും ബസ് ഓടിത്തുടങ്ങി. തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വിസുകള്‍ തടസപ്പെട്ടിരുന്നില്ല. അതേസമയം, പാലക്കാട്ടേക്കുള്ള സര്‍വീസ് തടസ്സപ്പെട്ട നിലയിലാണ്. ചുരത്തിലെ മണ്ണിടിച്ചിലും വഴിയിലെ വെള്ളക്കെട്ടും കാരണം താമരശ്ശേരി ചുരത്തിലൂടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിയിരുന്നു. വയനാട്ടിലേക്കും ബംഗളൂരുവിലേക്കുമുള്ള നിരവധി യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിക്കിടന്നത്. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് യൂണിറ്റ് ഫോണ്‍: 0495-2723796.

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in