Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്; സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേരും

കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്; സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേരും

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ പ്രവർത്തനം താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും സുപ്രധാന യോഗം ഇന്ന് ചേരും. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് തൊട്ടുപിന്നാലെ രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

പാർട്ടി സർക്കാർ ഏകോപനത്തിനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളും ബോർഡ് കോർപ്പറേഷൻ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾക്കും യോഗം രൂപം നൽകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ഭാരവാഹികൾ എന്നിവർ സംബന്ധിക്കും


Related articles

See all
Popular News

വിമർശന കൊടുങ്കാറ്റിന് പിന്നാലെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും; പിണറായിക്കും നേതൃത...

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Save your stories

Sign in