Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തുക; 'പൊന്നുരുക്കി സമര'വുമായി കെപിസിസി ഒബിസി ഡിപാര്‍ട്മെന്‍റ്

ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തുക; 'പൊന്നുരുക്കി സമര'വുമായി കെപിസിസി ഒബിസി ഡിപാര്‍ട്മെന്‍റ്
  പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുകയെന്ന സർക്കാരുകളുടെ ലക്ഷ്യത്തിന്‍റെ  അവസാനത്തെ ഉദാഹരണമാണ് ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സമാനസ്വഭാവമില്ലാത്ത ഷോപ്‌സ് ആൻറ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ്  ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്മെന്‍റ്. പ്രത്യേക പരിഗണന ലഭിക്കേണ്ട പിന്നാക്ക വിഭാഗത്തിൽപെട്ട പരമ്പരാഗതമായി ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ആ സംരക്ഷണവലയത്തിൽ നിന്ന് പുറത്താക്കുന്നത് നീതികരിക്കാൻ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളാണ് പരമ്പരാഗത തൊഴിൽ മേഖലയിലെ ഭൂരിപക്ഷം പേരും. പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുക എന്നു പറഞ്ഞാല്‍ പിന്നോക്ക വിഭാഗക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശ്വകർമ്മ സമുദായത്തെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുകയും ആ ഉത്തരവിൽ തന്നെ ഇത് ക്രീമിലെയർ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് ബാധകമല്ല എന്ന വിചിത്രമായ ഉത്തരവ് നിലനിൽക്കുകയാണ്. പരമ്പരാഗത തൊഴിലാളിയെ വ്യവസായ തൊഴിലാളിയായി മാറ്റി പ്രത്യേക പരിഗണക്കു പുറത്താക്കാനുള്ള വ്യഗ്രത മുതലാളിത്ത സമീപനമാണ്. ഒരുഇടതുപക്ഷ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല. ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തണമെന്നും, പരമ്പരാഗത തൊഴിൽമേഖലകളെ തകർക്കരുതെന്നുംആവശ്യപ്പെട്ട്  02-07-20 വ്യാഴം രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയത്തുള്ള തൊഴിൽ ഭവനുമുന്നിൽ 'പൊന്നുരുക്കി സമരം' നടത്തി സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൊന്നുരക്കി സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ്അച്യുതൻ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in