തിരുവനന്തപുരം: കോവളം പീഡനക്കേസിലെ അന്വേഷണം കൂടുതൽ ശക്തമാക്കി പോലീസ്. കേസിലെ അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനായ കൺട്രോൾ റൂം എ.സി.പി സി. ചന്ദ്രകുമാറിന് കൈമാറി. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക് തിരിക്കും. കേസിലെ മുഖ്യപ്രതി അനുരൂപിന്റെ പെൺസുഹൃത്തും അന്വേഷണ പരിധിയിലുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ആന്ധ്രപ്രദേശിലേക്ക് സംഘം പോകുന്നത്.
അതിനിടെ, കുട്ടിയെ കാണാൻ അനുമതി തേടി തമിഴ്നാട് പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഗുഡുവാഞ്ചേരി പോലീസ് സംഘം ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേസിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.