Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാറിലെ കുട്ടികളുടെ കൊലപാതകം : അന്വേഷണം സി.ബി.ഐക്ക് വിടണം, പ്രതികളെ തൂക്കിലേറ്റണം : കെ.എം. അഭിജിത്ത്

വാളയാറിലെ കുട്ടികളുടെ കൊലപാതകം : അന്വേഷണം സി.ബി.ഐക്ക് വിടണം, പ്രതികളെ തൂക്കിലേറ്റണം : കെ.എം. അഭിജിത്ത്
വാളയാറില്‍ സഹോദരിമാരുടെ കൊലപാതകത്തിന്‍റെ അന്വേഷണം സിബിഐക്ക് വിടണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്ത്. കേരളത്തിലെന്നല്ല രാജ്യത്തെവിടെ പെൺമക്കൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവങ്ങളുണ്ടായാലും സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിലേറ്റണമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. കെ.എം.അഭിജിത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
വാളയാറിൽ ഒമ്പതും, പതിമൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടി തൂക്കിയതും, അന്വേഷണത്തെ അട്ടിമറിച്ച് പ്രതികളെ സംരക്ഷിച്ചതും കണ്ടില്ലെന്ന് നടിച്ച് നമ്മൾ ഉറക്കെ വിളിച്ചു പറഞ്ഞു സാക്ഷരകേരളമെന്നും, പ്രബുദ്ധരായ കേരള ജനതയെന്നും.. ഇന്ത്യയിലും, കേരളത്തിലും പെൺമക്കൾക്ക് നീതിയില്ല.. ഉന്നാവയിലും, ത്രിപുരയിലും, ഹൈദരാബാദിലും പെൺമക്കൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിലേറ്റണം.. വാളയാർ സഹോദരിമാരുടെ കൊലപാതകം അന്വേഷണം സി.ബി.ഐക്ക് വിടണം. പ്രതികളെ തൂക്കിലേറ്റണം

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in