Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാട്ട്‌സാപ്പ് വഴി ത്വലാഖ് ചൊല്ലിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

വാട്ട്‌സാപ്പ് വഴി ത്വലാഖ് ചൊല്ലിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
ഭാര്യയെ വാട്ട്‌സ്ആപ്പ് വഴി മൊഴിചൊല്ലിയ കാസര്‍കോട് സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ഭാര്യയുടെ പരാതിയിലാണ് കേസ്. വിദേശത്ത് നിന്നും വാട്ട്‌സ്ആപ്പിലേക്ക് മൊഴിചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശം അയക്കുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു. 2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. അഷ്‌റഫിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ മറ്റൊരു കേസ് കൂടി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിലവിലുണ്ട്.

Related articles

See all
Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ലക്ഷ്യം തെളിയിക്കുക പ്രയാസം: ധനരാജ് വധക്കേസ് വിധിയില്‍...

Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in