Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർ. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഐഎഎസ്, ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുമ്പ് തന്നെ സർക്കാർ ഇടപെട്ട് തീരുമാനം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ മാസം ഒന്നിന് ചേർന്ന മന്ത്രി സഭ യോഗത്തിലാണ് കെഎഎസിന്‍റെ ശമ്പളവും അനുകൂല്യങ്ങളും നിശ്ചയിച്ചത്. ഇതനുസരിച്ചു ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി 81,800 രൂപ ലഭിക്കും. ഇത് സിവിൽ സർവീസ് കഴിഞ്ഞ് എത്തുന്ന ഉദ്യോഗസ്ഥനു ലഭിക്കുന്നതിനേക്കാൾ 25000 ഓളം രൂപ അധികമാണ്. ഇതിനെതിരെയാണ് അസോസിയേഷനുകൾ പരാതിയുമായി രംഗത്ത് വന്നത്. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്നും തീരുമാനം ഉത്തരവായി ഇറങ്ങും മുമ്പ് തന്നെ സർക്കാർ ഇടപെട്ട് തീരുമാനം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎഎസിനു വേണ്ടി ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തതിനെക്കാൾ അധികമാണ് കെഎഎസിന് നിശ്ചയിച്ചിരിക്കുന്ന 81,800 എന്ന ശമ്പള സ്കെയിൽ. മാത്രമല്ല, കെഎഎസ് ഓഫീസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാന തലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതി വരും. ഈ അപാകത അധികാര ശ്രേണിയിലും റിപ്പോർട്ടിംഗിലും വിഷമതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മിൽ താരതമ്യ പരിശോധനയ്ക്ക് സർക്കാർ തയാറാകണമെന്നും അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ജില്ലാ തല ഭരണക്രമത്തിൽ വിഷമതകൾ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷൻ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഎഫ് അസോസിയേഷൻ നൽകിയ കത്തിലുമുള്ളത്.

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in