Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂർ പോളിടെക്നിക് എസ്എഫ്ഐ ക്രിമിനലുകളുടെ താവളം; വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു

കണ്ണൂർ പോളിടെക്നിക് എസ്എഫ്ഐ ക്രിമിനലുകളുടെ താവളം; വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു
കണ്ണൂർ ഗവണ്‍മെന്‍റ് പോളിടെക്നിക്കിലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ പി മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുൾപ്പടെ തലേദിവസം രാത്രി ക്യാമ്പസിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ ഏകാധിപത്യ ക്യാമ്പസായ പോളിടെക്നിക് ക്രിമിനൽ സംഘത്തിന്‍റെ കേന്ദ്രമായി മാറ്റി. ക്യാമ്പസുകളെ ക്രിമിനലുകളുടെ കൂടാരമാക്കാനാണ് എസ്എഫ്ഐയുടെ ശ്രമമെന്നും മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി. ഹോസ്റ്റലുകൾ ഉൾപ്പെടെ പുറത്തുനിന്നുള്ള പാർട്ടി ക്രിമിനലുകൾ കയ്യടക്കിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെ കാണാൻ പോലീസ് തയാറാവണമെന്നും കലാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷം നിലനിർത്താൻ അധികൃതർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പി മുഹമ്മദ്‌ ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Save your stories

Sign in