Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന് ഐഎംഎ

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന്  ഐഎംഎ
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ക്യാമറ, ബൈനോക്കുലർ, തുടങ്ങിയവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുതെന്നും ഐ.എം.എ യുടെ മുന്നറിയിപ്പിൽ പറയുന്നു. ഗ്രഹണ സമയം, നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത്, കാഴ്ചശക്തി കുറയക്കാൻ സാധ്യതയുണ്ട്. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുമെന്നും, സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ നേരിട്ട് സൂര്യനെ നോക്കാൻ കഴിയുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പ്രവേശിക്കുകയും കാഴ്ച നഷ്ടപ്പെടാൻ കാരണമാവുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൂര്യഗ്രഹണം കാണുവാൻ ഇതിനായുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിക്കണം. ഐ.എസ്.ഒ 12312.2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ തന്നെ ഇതിനായി ഉപയോഗിക്കേണ്ടതാണ്. എക്സ്റേ ഫിലിം, കൂളിംഗ് ഗ്ലാസ് എന്നിവ ഇതിനായി ഉപയോഗിക്കരുത്. കുട്ടികൾ സൂര്യഗ്രഹണം കാണുവാൻ കൂടുതൽ ആവേശം കാണിക്കാൻ സാധ്യതയുള്ളതിനാൽ ഇവർക്ക് മേൽ ശ്രദ്ധ പുലർത്തണം. ക്യാമറ, ബൈനോക്കുലർ, എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുരുത്.

Related articles

See all
Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Save your stories

Sign in