Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയയാളുടെ വീടാക്രമിച്ചു

സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയയാളുടെ വീടാക്രമിച്ചു
തൃശൂര്‍: സി.പി.എം മുണ്ടത്തിക്കോട് ലോക്കല്‍ സെക്രട്ടറിക്കെതിരെ ഭൂമി തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. ചാത്തന്‍ചിറയില്‍ എടത്തറ മധുവിന്റെ വീടിനുനേരെയാണ് അക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ആളി പടര്‍ന്ന തീ വീട്ടിലെ ജനല്‍ ചില്ലുകളിലേക്കും അതുവഴി അകത്തേക്കും പടര്‍ന്നു. ബന്ധുക്കളായ സി.പി.എം ലോക്കല്‍ സെക്രട്ടറി സനീഷും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധവും നടക്കുകയാണ്. കഴിഞ്ഞ ദിവസം കളക്റ്ററേറ്റില്‍ ഹിയറിങ് നടന്നിരുന്നു. തന്നെ വധിക്കുമെന്ന് സനീഷ് ഭീഷണിപ്പെടുത്തിയിരുന്നതായി മധു പറയുന്നു. നേരത്തെ തന്നെയും ഭാര്യയെയും ടിപ്പര്‍ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും മധു ആരോപിക്കുന്നുണ്ട്.

Related articles

See all
Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ....

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Save your stories

Sign in