Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദ്യോഗാർത്ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരം ; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സർക്കാർ തയ്യാറാകണം : രമേശ് ചെന്നിത്തല

ഉദ്യോഗാർത്ഥികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരം ; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സർക്കാർ തയ്യാറാകണം : രമേശ് ചെന്നിത്തല
  തൃശൂർ : സംസ്ഥാനത്ത് അനധികൃത നിയമനങ്ങള്‍ തകൃതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മൂന്ന് ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ശത്രുക്കളായാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു മാർഗ്ഗവും ഇല്ലാതായപ്പോഴാണ് അവർ സമരത്തിന് ഇറങ്ങിയത്. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണത്. രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് സമരത്തെ അടിച്ചമർത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാരുള്‍പ്പടെയുള്ളവർ സമരത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in