Logo
Tue, Sep 08, 2026 • 12:06 PM
LIVE TV
Watch

No business videos available

No Middle East videos available

മതസംഘടനയുടെ സന്ദര്‍ശനവേളയില്‍ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തി: ഈഫല്‍ ടവറില്‍ ജീവനക്കാരുടെ പണിമുടക്ക്; ടവര്‍ അടച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

മതസംഘടനയുടെ സന്ദര്‍ശനവേളയില്‍ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തി: ഈഫല്‍ ടവറില്‍ ജീവനക്കാരുടെ പണിമുടക്ക്; ടവര്‍ അടച്ചു

പാരീസ്: ഹിന്ദു മതസംഘടനയായ ബോച്ചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ഥ (BAPS) പ്രതിനിധികളുടെ സന്ദര്‍ശനവേളയില്‍ വനിതാ ജീവനക്കാരെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ പാരീസിലെ ഈഫല്‍ ടവറില്‍ ജീവനക്കാരുടെ പണിമുടക്ക്. ലിംഗവിവേചനപരമായ നടപടികളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ ടവര്‍ താല്‍ക്കാലികമായി പൂര്‍ണമായും അടച്ചു.

പാരീസ് നഗരപ്രാന്തത്തിലെ പുതിയ ക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ ബി.എ.പി.എസ് സംഘത്തിലെ നൂറോളം പേര്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സ്വകാര്യ സന്ദര്‍ശനവേളയില്‍ വനിതാ ജീവനക്കാര്‍ 'കാഴ്ചയില്‍പ്പെടരുതെന്നും' ചില പ്രത്യേക സ്ഥലങ്ങളിലൂടെ കടന്നുപോകരുതെന്നും നിര്‍ദേശമുണ്ടായതായി ജീവനക്കാരുടെ സംഘടന ആരോപിച്ചു. സ്ഥിരം ജീവനക്കാരായ സ്ത്രീകളെയും കരാര്‍ തൊഴിലാളികളെയും ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തി പകരം ആളുകളെ നിയമിച്ചത് വേദനാജനകമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്ത്രീകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നുവെന്ന് ഈഫല്‍ ടവറിന്റെ നടത്തിപ്പ് കമ്പനിയായ 'സെറ്റെ' സമ്മതിച്ചു. ഇത്തരം ഒരു നിബന്ധന അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും, കമ്പനിയുടെ മൂല്യങ്ങള്‍ക്കും സമത്വ തത്ത്വങ്ങള്‍ക്കും നിരക്കാത്ത തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.

സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രിഗറി, ജീവനക്കാരുടെ പ്രതിഷേധം ന്യായമാണെന്ന് വ്യക്തമാക്കി. ഫ്രഞ്ച് മന്ത്രി ഒറോര്‍ ബെര്‍ഷെയും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും തങ്ങളുടെ അറിവില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ബി.എ.പി.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. സന്ദര്‍ശനം കാരണം ആര്‍ക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പുചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10