Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജോര്‍ജുകുട്ടിയുടെ ഭയം, ഇത്തവണ കളി മാറും; 'ദൃശ്യം 3' ട്രെയിലര്‍ പുറത്ത്, ബുക്കിംഗ് ആരംഭിച്ചു

ജോര്‍ജുകുട്ടിയുടെ ഭയം, ഇത്തവണ കളി മാറും; 'ദൃശ്യം 3' ട്രെയിലര്‍ പുറത്ത്, ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: മലയാള സിനിമയും കടന്ന് ആഗോളതലത്തില്‍ തരംഗമായ 'ദൃശ്യം' പരമ്പരയിലെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് 'ദൃശ്യം 3' ട്രെയിലര്‍ പുറത്തിറങ്ങി. മെയ് 21-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ റിലീസിന് പിന്നാലെ ടിക്കറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളും ഇന്റലിജന്റ് ഗെയിമുകളായിരുന്നെങ്കില്‍, മൂന്നാം ഭാഗം ജോര്‍ജുകുട്ടിയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ക്കും ഭയത്തിനും മുന്‍ഗണന നല്‍കുന്നതാണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തനിക്ക് പിന്നാലെ ആരെങ്കിലും ഉണ്ടോ എന്നറിയാതെ ഇരുട്ടില്‍ തപ്പുന്ന ജോര്‍ജുകുട്ടിയുടെ നാല് വര്‍ഷത്തിന് ശേഷമുള്ള ജീവിതമാകും സിനിമയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനൊപ്പം പഴയ താരനിരയ്ക്ക് പുറമെ ഏതാനും പുതിയ മുഖങ്ങളും ഇത്തവണ ദൃശ്യത്തിന്റെ ഭാഗമാകുന്നുണ്ട്.

ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ 'ദൃശ്യം 3' വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 350 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് പൂര്‍ത്തിയാക്കിയാണ് ചിത്രം ചരിത്രം സൃഷ്ടിച്ചത്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു പ്രാദേശിക ഭാഷാ ചിത്രം റിലീസിന് മുന്‍പ് ഇത്രയും വലിയ തുകയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമാണ്.

മെയ് 21-ന് മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസിനെത്തുന്നത്. നിലവിലെ ഹൈപ്പ് അനുസരിച്ച് കേരളത്തില്‍ നിന്നുള്‍പ്പെടെ വലിയൊരു ഓപ്പണിംഗ് ആണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണം നേടിയാല്‍ ദൃശ്യം 2 പോലെ തന്നെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ഈ മൂന്നാം ഭാഗവും തകര്‍ക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തല്‍.

Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in