Logo
Sat, Jun 13, 2026 • 02:10 AM
LIVE TV
Watch

No business videos available

No Middle East videos available

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകരുമോ?; ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ഗംഭീരമോ?; 'ദൃശ്യം 3' തിയറ്ററുകളില്‍; ആദ്യ പ്രതികരണങ്ങള്‍ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 21, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകരുമോ?; ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ഗംഭീരമോ?; 'ദൃശ്യം 3' തിയറ്ററുകളില്‍; ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' ഇന്ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തി. ആദ്യ രണ്ട് ഭാഗങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം എത്തിയ മൂന്നാം ഭാഗത്തിന് തിയറ്ററുകളിൽ നിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതാണെന്ന് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വൈകാരികമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന മികച്ച തിരക്കഥയും അതിശയിപ്പിക്കുന്ന ആഖ്യാനശൈലിയുമാണ് ചിത്രത്തിന്റേതെന്നാണ് ആദ്യ ഷോകൾക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണം.

തന്റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ (വരുൺ) ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഒടുവിൽ പോലീസ് പിടിയിലാകുമോ, അതോ നാലാം ക്ലാസുകാരന്റെ കൂർമ്മബുദ്ധിയിൽ വീണ്ടും രക്ഷപ്പെടുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിക്ക് ചില ഭയങ്ങളുണ്ടെന്നും ചിത്രം കൂടുതൽ ഇമോഷണൽ ആണെന്നും ട്രെയിലർ സൂചന നൽകിയിരുന്നു. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ഉയർന്നതോടെ, മുൻ റെക്കോർഡുകളെല്ലാം തകർത്ത് മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തലുകൾ.

സെൻസർ ബോർഡിന്റെ 'യു/എ 13+' (U/A 13+) സർട്ടിഫിക്കറ്റോടെയാണ് ദൃശ്യം 3 തിയറ്ററുകളിലെത്തിയത്. യഥാർത്ഥത്തിൽ ഏപ്രിൽ 2-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തെത്തുടർന്നാണ് മെയ് 21-ലേക്ക് മാറ്റിവെച്ചത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലെത്തും. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ്, ദൃശ്യം 3 മലയാളം ഒറിജിനലിന്റെ ആഗോള തിയട്രിക്കൽ-ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖ ബാനറായ പെൻ സ്റ്റുഡിയോസ്, പനോരമ സ്റ്റുഡിയോസ് വഴി ആശീർവാദ് സിനിമാസിൽ 100 കോടി രൂപയുടെ വൻ നിക്ഷേപമാണ് ഈ ചിത്രത്തിനായി നടത്തിയിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10