Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോറന്‍സിക് സര്‍ജനായി ദിലീപ്; 'ഹെനോക്ക്' ചിത്രീകരണത്തിന് ആലപ്പുഴയില്‍ തുടക്കമായി

ഫോറന്‍സിക് സര്‍ജനായി ദിലീപ്; 'ഹെനോക്ക്' ചിത്രീകരണത്തിന് ആലപ്പുഴയില്‍ തുടക്കമായി

നടന്‍ ദിലീപ് ഫോറന്‍സിക് സര്‍ജനായി വേഷമിടുന്ന പുതിയ ചിത്രം 'ഹെനോക്ക്' പൂജ ചടങ്ങുകളോടെ ആലപ്പുഴയില്‍ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 19 തിങ്കളാഴ്ച ആലപ്പുഴ കല്ലുപാലത്തുള്ള തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ പുരാതനമായ തറവാട്ടില്‍ വച്ചായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. ദിലീപും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആദ്യ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

'ദ മാന്‍ ഇന്‍ ദി മിസ്റ്റ്' (The man in the mist) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവന്‍' എന്നാണ് 'ഹെനോക്ക്' എന്ന ബൈബിള്‍ വാക്കിന്റെ അര്‍ത്ഥം. നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 'പുഷ്പകവിമാനം' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഉല്ലാസ് കൃഷ്ണ വമ്പന്‍ ക്യാന്‍വാസിലും വലിയ മുതല്‍മുടക്കിലുമാണ് ഈ ചിത്രം ഒരുക്കുന്നത്. റോബിനും ഉല്ലാസ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായാണ് ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാകുന്നത്. ദുൽഖർ സൽമാന്റെ 'വേഫറർ ഫിലിംസ്' ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.

ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാര്‍ത്ഥന എസ്., ശ്രുതി ജയന്‍, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍, ശ്രീകാന്ത് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ഷാജികുമാറും എഡിറ്റിംഗ് ഷഫീഖ് വി.ബി.യും സംഗീതം മുജീബ് മജീദും നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എമില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍: ദീപക് എ. നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്: നന്ദു, ഡിജിറ്റല്‍ പ്രമോഷന്‍സ്: അനൂപ് സുന്ദരന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Related articles

See all
Popular News

ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം'; അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നു

Popular News

സന്ദീപ് പ്രദീപിന്റെ 'കോസ്മിക് സാംസണ്‍' നവംബര്‍ 27-ന് ആഗോള റിലീസായി തിയേറ്ററുകളിലേക്ക്

Popular News

'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Save your stories

Sign in