Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ വിഐപികളുടെ ഭക്ഷണത്തിന്‍റെ പേരില്‍ ദേവസ്വം ബോർഡിന്‍റെ ലക്ഷങ്ങളുടെ വെട്ടിപ്പ്

ശബരിമലയില്‍ വിഐപികളുടെ ഭക്ഷണത്തിന്‍റെ പേരില്‍ ദേവസ്വം ബോർഡിന്‍റെ ലക്ഷങ്ങളുടെ വെട്ടിപ്പ്
  ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ ലക്ഷങ്ങളുടെ വെട്ടിപ്പ്. ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ആഹാരത്തിന്‍റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് അഴിമതി നടത്തിയത്. അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടെ നിരവധി പേർ. ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ അതിഥികളെയാണ് ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ താമസിപ്പിക്കുക. ദേവസ്വം ഓഫീസ് കോംപ്ലസ്‌ ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. വിഐപികൾക്ക് ഭക്ഷണം നൽകിയത് ദേവസ്വം ചിലവിൽ ആണെന്ന് രജിസ്റ്ററിൽ എഴുതിയതാണ് തട്ടിപ്പ്. എന്നാൽ വിഐപികൾ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാർജുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എഡിഎം അർജുൻ പാണ്ഡ്യ, കർണ്ണാടക ഹൈക്കോടതി ജഡ്‌ജി, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന്‍റെ രൂപ എഴുതിയെടുത്തത്. കൊല്ലം ജില്ലാ ജഡ്‌ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിംഗിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തി. തന്‍റെ പേരിൽ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകിയിരുന്നു. ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചിലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തിവന്നിരുന്നത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് ദേവസ്വം മെസിന്‍റെ ചുമതല. അഴിമതി സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മെസിന്‍റെ രജിസ്റ്റർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in