Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂടത്തായി കൊലപാതക പരമ്പര : പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പര : പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും
കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കോടതി ഉത്തരവ് പ്രകാരം പ്രതികളെ ഇന്ന് ഹാജരാക്കാനും . ജോളിയുമായി അടുത്ത ബന്ധമുള്ള ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജോൺസണെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണെന്ന് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. രണ്ടാം പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

Related articles

See all
Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

ധനരാജ് വധക്കേസ്: ശിക്ഷാവിധി നാളെ; 16 പേരെ വെറുതെ വിട്ടത് സി.പി.എമ്മില്‍ ചര്‍ച്ചയാകുന്നു

Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Save your stories

Sign in