Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KARNATAKA | ധര്‍മസ്ഥലയില്‍ നിര്‍ണായക തെളിവ്; പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി

KARNATAKA | ധര്‍മസ്ഥലയില്‍ നിര്‍ണായക തെളിവ്; പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെ. അസ്ഥികൂടം പുരുഷന്റേതെന്നാണ് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സംശയം. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരുകയാണ്. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നാണ് നിരീക്ഷണം. കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ആറാമത്തെ സ്‌പോട്ടില്‍ മാത്രമാണ് പരിശോധന നടക്കുക. ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് ഒരാള്‍ വെളിപ്പെടുത്തിയ സ്ഥലത്ത് തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്്. സ്‌പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം് കണ്ടെടുത്തത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്താനായത്. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പലപ്പോഴായി കുഴിച്ചിട്ടെന്നാണ് കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in