Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി സി.പി.എം ജനാധിപത്യത്തെ അപചയപ്പെടുത്തുന്നു : സതീശൻ പാച്ചേനി

സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി സി.പി.എം ജനാധിപത്യത്തെ അപചയപ്പെടുത്തുന്നു : സതീശൻ പാച്ചേനി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി നാമനിർദേശ പത്രികകൾ പിൻവലിപ്പിക്കുന്നതിന് സിപിഎം നേതൃത്വത്തിൽ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ അപചയപ്പെടുത്താനുള്ള സിപിഎം നീക്കത്തിൽ ജനങ്ങളൊന്നാകെ ജാഗ്രത പാലിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. ആന്തൂർ നഗരസഭയിലും മലപ്പട്ടം,മുഴക്കുന്ന് പഞ്ചായത്തുകളിലും പത്രിക നൽകിയ സ്ഥാനാർത്ഥികളെയും നാമനിർദ്ദേശം ചെയ്തവരെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ഭരണത്തിന്റെ തണലിൽ സ്വർണ്ണക്കള്ളക്കടത്തും അഴിമതിയും കൊള്ളയും നടത്തി രാഷ്ട്രീയപരമായി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സിപിഎമ്മിന് പാർട്ടി കോട്ടകളിൽ പോലും വിള്ളൽ വീഴുമെന്ന് ഭയന്നിട്ടാണ് ഇത്തരം ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. അന്തസ്സോടെ ജനവിധിയെ കാത്തിരിക്കാനുള്ള മാന്യതയെങ്കിലും സിപിഎം കാണിക്കണമെന്നും ശിലായുഗകാലഘട്ടത്തിലെ സംസ്ക്കാരശൂന്യരുടെ ശൈലിയിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്ന സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ഇത്തരം തരംതാഴ്ന്ന ശൈലിക്കെതിരെ ജനങ്ങൾ വിധി എഴുതുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in