തിരുവനന്തപുരം: ജില്ലകളിൽ അണികളിൽ നിന്നും പ്രാദേശിക നേതൃത്വങ്ങളിൽ നിന്നും ഉയർന്ന കടുത്ത അമർഷത്തിനും പടയൊരുക്കങ്ങൾക്കും ഒടുവിൽ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തിരുവനന്തപുരത്ത് തുടരും. പാർട്ടി ഭരണത്തിലും സംഘടനാ രംഗത്തും തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകൾ മൂലം രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാൻ വ്യക്തമായ വഴിയില്ലാതെ പാടുപെടുകയാണ് സംസ്ഥാന നേതൃത്വം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ പ്രഹരമാണ് അണികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഭരണത്തിലുള്ള ആധിപത്യവും ജനവിരുദ്ധ നയങ്ങളും പാർട്ടിയുടെ ഗതികേടിന് കാരണമായെന്ന് യോഗങ്ങളിൽ വിമർശനമുയർന്നു. തെറ്റ് തിരുത്തൽ നടപടികൾ എന്ന പേരിൽ ഒളിച്ചുകളി തുടരുമ്പോഴും പാർട്ടിയുടെ താഴ്ന്ന ഘടകങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
സ്വന്തം ഭാഗത്തെ വീഴ്ചകൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തെ പ്രതികൂലമായി ചിത്രീകരിക്കാനാണ് പാർട്ടി യോഗം പ്രധാനമായും ശ്രമിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ ഏകോപനമില്ലാത്തതും പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കവും യോഗത്തില്‍ചര്‍ച്ചയാകും.